1

പള്ളുരുത്തി: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ കുമ്പളങ്ങി അർദ്ധനാരീശ്വരന് ഇന്ന് ആറാട്ട്. ഉച്ചയ്ക്ക് 12 ന് ആറാട്ട് സദ്യ. വൈകിട്ട് നാലിന് ആറാട്ടിനു പുറപ്പാട്. ആറിന് കൈകൊട്ടി കളി . തുടർന്ന് ആറാട്ട് പൂരം നടക്കും. ഭാരവാഹികളായ കെ.എം. പ്രതാപൻ, ടി.എസ്. ശശികുമാർ, സിബു ശിവൻ, ഇ. എൻ. സുരേഷ്, ടി പി. സുഭാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി കണ്ണൻ എന്നിവർ ഉത്സവ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.