കൊച്ചി: സ്ട്രീം ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി 23,000 അദ്ധ്യാപകർക്കും 5.5 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കും പരിശീലനം നൽകും. ബ്ലോക്ക് റിസോഴ്‌സ് സെന്റർ (ബി.ആർ.സി) തലങ്ങളിൽ നൂതന ലാബുകളടങ്ങിയ ഹബ്ബുകൾ രൂപീകരിക്കുകയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ സാങ്കേതിക പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കുസാറ്റിൽ ചേർന്ന യോഗത്തിൽ വി.സി.
ഡോ.പി.ജി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി. ഷാജി, ഡോ. പി. ഷൈജു, ഡോ. എ.ആർ. സുപ്രിയ, ഡോ. ജയപ്രകാശ്, ഡോ . സാം തോമസ്, ഡോ. സി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.