പറവൂർ: പാലിയം ഗ്രൂപ്പ് ദേവസ്വം ചേന്ദമംഗലം ആറങ്കാവ് ശ്രീ സുബ്രഹ്മണ്യ - ധർമ്മശാസ്താ ക്ഷേത്ര മഹോത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് അഞ്ചരത്ത് സോപാനസംഗീതം, ഏഴിന് തിരുവാതിരക്കളി. വലിയവിളക്ക് മഹോത്സവദിനമായ 22ന് രാവിലെ നവകം, ശ്രീഭൂതബലി, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച. ഏഴരക്ക് ചെണ്ടമേളം. ആറാട്ട് മഹോത്സവദിനമായ 23ന് രാവിലെ ആറാട്ടുബലി, കൊടിയിറക്കം, കലശം, ശ്രീഭൂതബലി, വൈകിട്ട് ആറരക്ക് ശാസ്താവിന് കളമെഴുത്തുംപാട്ട്, നാളികേരം ഉടയ്ക്കൽ തുടർന്ന് കളം മായ്ക്കൽ.