പറവൂർ: മാല്യങ്കര ഹിന്ദുമഹാസഭ ശ്രീഭൈരവൻ മുത്തപ്പൻ നവഗ്രഹ ക്ഷേത്രത്തിൽ മഹോത്സവം ഇന്ന് രാവിലെ ഏഴരക്ക് കുടനിവർത്തൽ ചടങ്ങോടെ തുടങ്ങും. ഒമ്പതിന് നാമസങ്കീർത്തനം, പത്തരക്ക് അമൃതഭോജനം, വൈകിട്ട് താലം എഴുന്നള്ളിപ്പ്, ഗാനസന്ധ്യ. നാളെ രാവിലെ ഏഴിന് മഹാമൃത്യുഞ്ജയഹോമം, എട്ടരക്ക് നാരായണീയ പാരായണം, ഒമ്പതിന് ബ്രഹ്മകലശപൂജ, വൈകിട്ട് ഏഴിന് തിരുവാതിരക്കളി. 23ന് രാവിലെ ഏഴരക്ക് ഗൂഢാന്നപൂജ, പത്തിന് നവകലശപൂജ, വൈകിട്ട് അഞ്ചരക്ക് കാഴ്ചശ്രീബലി, രാത്രി പതിനൊന്നിന് മഹാഗുരുതിയോടെ സമാപിക്കും.