
ചോറ്റാനിക്കര : കടുംഗമംഗലം മെത്രാൻ ബേബി മെമ്മോറിയിൽ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഓൾ കേരള ഫ്ലെഡ് ലൈറ്റ് ഫുട്ബാൾ ടൂർണ്ണമെന്റ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം സിനിമ തിരകഥാകൃത്ത് അഭിലാഷ് പിള്ള നിർവഹിച്ചു.
ഒന്നാം സമ്മാനം ന്യൂ കാസ്റ്റൽ മണീട് ടീം കരസ്ഥമാക്കി. എടൻസ് പാല ടീം രണ്ടാം സ്ഥാനവും നേടി. വർഗീസ് മഞ്ഞില അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തൂമ്പുങ്കൽ, ടി.ജി. സക്കറിയ, ഷിൽജി രവി, സക്കറിയ പത്രോസ് , ഏലിയാസ് ഇ.വി , ജോൺസൺ തോമസ് എന്നിവർ സംസാരിച്ചു.