kcbc

കൊച്ചി: സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം

സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത രജതജൂബിലി സമ്മേളനം വിലയിരുത്തി. സ്‌കൂൾ തലത്തിൽ ജാഗ്രത സമിതികൾ രൂപികരിക്കുമ്പോൾ മദ്യ, ലഹരി വിരുദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണം. മദ്യ വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് യാതൊരുവിധ മുൻഗണനയും സഭ കാര്യങ്ങളിൽ നല്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം വർഗീസ് സെമിനാർ നയിച്ചു. ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ , ഫാ.പോൾ കാരച്ചിറ ,ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ, എം.പി. ജോസി, സിസറ്റർ ജോയ്‌സി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരിയൂസ തുടങ്ങിയവർ പ്രസംഗിച്ചു.