കൊച്ചി: മെട്രോ റെയിലും രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും സംയുക്തമായി നടത്തുന്ന 10 ദിവസത്തെ ടെക്‌നോളജി ശില്പശാലയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. എ.ഐ,​ റോബോട്ടിക്‌സ് എന്നിവയിൽ 10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് അവസരം. ഫീസ് 1000 രൂപ. മേയ് രണ്ടു മുതൽ 13 വരെ രാവിലെ 10നാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് റോബോട്ടിക് കിറ്റ് സൗജന്യമായി ലഭിക്കും. ഫോൺ: 0484 2846777, 7736321888 .