vote

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ജീവിക്കുന്നത് ബി.ജെ.പിയെ ഭയന്നാണെന്നും അവരെ പ്രീണിപ്പിക്കാനാണ് രാഹുൽ ഗാന്ധിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് അധിക്ഷേപിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ പാടില്ലെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്.

ഇലക്ടറൽ ബോണ്ടിൽ അഴിമതി കാട്ടിയെന്ന് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്തു. മോദിയുടെ സൽപ്പേരിന് കളങ്കം ചാർത്തിയെന്നാണ് കേസ്. മോദിയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും കേസെടുത്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലുമില്ലാത്ത നടപടിയാണ് കേരള സർക്കാരിന്റേതെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.