പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യ യതി ജന്മശതാബ്ദി എന്നിവയുടെ ഭാഗമായുള്ള വിജ്ഞാന സദസ്സ് ഇന്ന് വൈകിട്ട് 6 മണിക്ക് കുറുപ്പംപടിയിൽ നടക്കും. നാളോത്തുകുടി എൻ.പി. ബിപിന്റെ വസതിയിൽ നടക്കുന്ന സമ്മേളനത്തിൽ നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി മുക്താനന്ദ യതി , സ്വാമിനി ജ്യോതിർമയി ഭാരതി, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്. അഭിജിത്, സ്റ്റഡി സർക്കിൾ സഹകാരി എം.ജി. റെന്നിഷ്, കുറുപ്പംപടി എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി പ്രശാന്ത്‌, കുടുംബയൂണിറ്റ് കൺവീനർ പ്രദീപ്‌ എന്നിവർ സംസാരിക്കും.