കുറുപ്പംപടി: വായ്ക്കര രാമപുരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാര ചന്ദനചാർത്തും തിരുവുത്സവത്തിനും തുടക്കമായി. ഇന്ന് രാത്രി 8ന് കൈകൊട്ടിക്കളി. 22ന് രാത്രി 8ന് കരോക്കെ ഗാനമേള. 23ന് വൈകിട്ട് 7.30നു ശേഷം ഗ്രാമോത്സവം. 24ന് വൈകിട്ട് 7ന് കൈകൊട്ടിക്കളി. 25ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ. 26ന് കൊടിമരം മുറിയ്ക്കൽ, തുടർന്ന് കൊടിമര ഘോഷയാത്ര. വൈകിട്ട് തൃക്കൊടിയേറ്റ്. രാത്രി 8ന് നൃത്തനൃത്ത്യങ്ങൾ. 27ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം തിരുവാതിരകളി, നാടൻപാട്ട്. 30ന് വൈകിട്ട് 5ന് വലിയവിളക്ക്, താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് സോപാനസംഗീതം. മേയ് ഒന്നിന് രാവിലെ 9ന് ആറാട്ട്, കൊടിയിറക്ക്. ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് സദ്യ.