
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സൈക്കിൾ റാലി ഫ്‌ളാഗ് ഒഫ് ചെയ്തു. വോട്ടർ ബോധവത്കരണത്തിനായി വേൾഡ് സൈക്ലർ അരുൺ തഥാഗത് നേതൃത്വം നൽകുന്ന സൈക്കിൾ റാലി മൂന്ന് ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കും. ജില്ലയിൽ പരമാവധി വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തുന്നത്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ.സി. എബ്രഹാം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, കെ.ജി. വിനോജ്, സി. രശ്മി, തുടങ്ങിയവർ പങ്കെടുത്തു.