കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെയും, പുരോഗമന കലാസാഹിത്യസംഘം അയ്യമ്പുഴ വില്ലേജ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണം പ്രസക്തിയും പ്രാധാന്യവും എന്ന പുസ്തകം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ.ഷാജി നീലീശ്വരം അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജിനേഷ് ജനാർദ്ദനൻ, ശിവലക്ഷ്മി, പി.എസ്. ശ്യാം, എം.എ. ബെന്നി എന്നിവർ സംസാരിച്ചു.