പെരുമ്പാവൂർ: വട്ടയ്ക്കാട്ടുപടി ഭഗവതി ക്ഷേത്രത്തിൽ മേടംപത്ത് മഹോത്സവം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ നടക്കും. ഞായറാഴ്ച രാവിലെ 7.40ന് ധ്വജം നാട്ടൽ, 8.30ന് പൊങ്കാല. വൈകിട്ട് 7.30ന് ഭണ്ഡാസുരശൂന്യക, രാത്രി 9ന് കൈകൊട്ടിക്കളി. തിങ്കളാഴ്ച വൈകിട്ട് 4ന് താലം വരവ്, 7ന് വർണ്ണമഴ, പ്രഭാഷണം, 7.30ന് നൃത്തസന്ധ്യ. ചൊവ്വാഴ്ച രാവിലെ ഉദയാസ്തമന പൂജ. വൈകിട്ട് 7ന് സർപ്പംപാട്ട്. രാത്രി 12ന് എതിരേൽപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.