panthalk
മുടക്കുഴ പഞ്ചായത്ത് കൂടുപത്രീ ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആദി മുഖ്യത്തിൽ എഫ്. എൻഎച്ച് ഡബ്ളിച്ച ക്യാമ്പയിൻ്റെ ഭാഗമായി വർദ്ധിചുവരുന്ന വേനൽ ചൂടിൽ ചൂടിനൊരു ആശ്വാസം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി പഞ്ചായത്ത പരിസരത്ത് ആരംഭിച്ചതണ്ണീർപന്തൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എഫ്.എൻ.എച്ച്.ഡബ്ലിയു ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി മുടക്കുഴ പഞ്ചായത്ത് പരിസരത്ത് തണ്ണീർ പന്തൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ് കെ.ആർ. സേതു അംഗങ്ങളായ പി.എസ്. സുനിത്ത്, അനാമിക ശിവൻ, സി.ഡി.എസ് ഭാരവാഹികളായ ഷിജി ബെന്നി, എൻ.പി.രാധിക, ഷീജ സുശീലൻ. കുടുംബശ്രീ കോർഡിനേറ്റർ ജിജി എന്നിവർ നേതൃത്വം നൽകി.