mn-giri
ആലുവ എവർഗ്രീൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന 'ശ്രവണരക്ഷാ പദ്ധതി' സാമൂഹ്യ പ്രവർത്തകൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോൾവി കുറവായ നിർദ്ധനർക്ക് ശ്രവണ സഹായ യന്ത്രം നൽകുന്ന 'ശ്രവണരക്ഷാ പദ്ധതി' ആരംഭിച്ചു. വരാപ്പുഴ സ്വദേശി സത്യന് ശ്രവണ സഹായി കൈമാറി പദ്ധതി സാമൂഹ്യ പ്രവർത്തകൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഹീര, രാജു മാടവന, ജോർജ് ഷൈൻ, ആലീസ്, അംബിക തുടങ്ങിയവർ സംസാരിച്ചു. അർഹരായവർക്ക് 20,000 രൂപ വിലവരുന്ന ശ്രവണ സഹായ യന്ത്രം വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി.