ldf
മൂവാറ്റുപുഴ മണ്ഡലം പൊതു പര്യടനത്തിനിടെ മാറാടി പഞ്ചായത്തിലെ കായനാട് ഓണിയേലിവയലിലെ സ്വീകരണത്തിൽ ഫ്യൂഷൻ ബാന്റിന്റെ താളത്തിൽ കൈയടിച്ച് എൽ.ഡി.എഫ് പ്രവർത്തർക്കൊപ്പം അഡ്വ.ജോയ്സ് ജോർജ്

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ മണ്ഡലത്തിൽ രണ്ടാം ഘട്ട പൊതുപര്യടനം ആവേശകരമായി. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ആദ്യ സ്വീകരണ കേന്ദ്രമായ ഞാറക്കാട് സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് പ്രവർത്തകർ വരവേറ്റു. മുത്തുക്കുടകളും ദഫ് മുട്ട്, ഗരുഡൻ തൂക്കം, നിറപറ, പൂമാലകൾ വാദ്യമേളങ്ങളോടെയും തിരഞ്ഞടുപ്പ് ചിഹ്നംപതിച്ച ചുവന്ന ബാനർ ഉയർത്തിയും പൂക്കൾ വിതറിയുമാണ് വേദിയിലേക്ക് ആനയിച്ചത്. പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മഞ്ചരിപ്പീടിക, ചാത്തമറ്റം സ്കൂൾ, പൈങ്ങോട്ടൂർ ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തി കുളപ്പുറത്ത് സമാപിച്ചു. ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ, കാലാമ്പൂർ, അഞ്ചൽപ്പെട്ടി, കടുംപിടി, പുന്നമറ്റം, തോട്ടഞ്ചേരി, വരാപ്പിള്ളിമ്യാൽ, കുഴുമ്പിൽ താഴ്, ഏനാനല്ലൂർ ഷാപ്പുംപടി, ആയവന പള്ളിത്താഴം, എസ്.എൻ.ഡി.പി ജംഗ്ഷൻ എന്നിവിടങ്ങളിലും പര്യടനം നടത്തി കാവക്കാട് സമാപിച്ചു.ഉച്ചകഴിഞ്ഞ് മാറാടി പഞ്ചായത്തിലെ പര്യടനത്തിലെ പെരിങ്ങഴ , എയ്ഞ്ചൽ വോയ്സ് കവല, പള്ളിക്കവല, ഈസ്റ്റ് മാറാടി, പാറത്തട്ടാൽ പള്ളിത്താഴം, മണ്ണത്തൂർ കവല, വിരിപ്പുകണ്ടം - കായനാട് റേഷൻകടപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് കവല തുടർന്ന് ഗണപതി കവല, മേക്കടമ്പ് എൽ.പി സ്കൂൾ, വാളകം കല, കോളാത്തുരുത്ത്, പാലനാട്ടിൽ കവല, കുന്നയ്ക്കാൻ സി.ടി.സി കവല, പനാമ കവലയിലും സ്ഥാനാർഥിയ്ക്ക് സ്വീകരണം നൽകി. കടാതി പള്ളിത്താഴത്ത് സമാപിച്ചു. വൈകിട്ട് പായിപ്ര പഞ്ചായത്തിലെ മുടവൂർ ജയ് ഹിന്ദ് കവലയിൽ നിന്ന് തുടങ്ങിയ പര്യടനം മുടവൂർ പള്ളിത്താഴം, ഇ. ബി .ജംഗ്ഷൻ, എള്ളുമലപ്പടി, പായിപ്ര കവല, തട്ടുപറമ്പ്, പായിപ്ര സൗത്ത്, സ്കൂൾപടി, മാനാറി, സൊസൈറ്റിപ്പടി, തൃക്കളത്തൂർ കാവുംപടി, പള്ളിക്കത്താഴത്തെ സ്വീകരണത്തിനുശേഷം പള്ളിച്ചിറങ്ങരയിൽ സമാപിച്ചു. മുളവൂർ, ആനിക്കാട്, മൂവാറ്റുപുഴ നഗരസഭ എന്നിവിടങ്ങളിൽ 22 ന് മൂന്നാംഘട്ട പൊതുപര്യടനം നടക്കും.