ആലുവ: വധശ്രമ കേസിലെ പ്രതി നോർത്ത് പറവൂർ കോട്ടുവള്ളി മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്തി(വങ്കൻ - 34) നെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏലൂർ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തുടങ്ങി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ഒക്ടോബറിൽ വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമത്തിനും കവർച്ചയ്ക്കുമെടുത്ത കേസിലാണ് നടപടി.