ആലുവ: ആലുവ ഗുരു കർമ്മ മിഷൻ ട്രസ്റ്റ് വാർഷിക പൊതുയോഗം ഏപ്രിൽ 28ന് രാവിലെ 11.30ന് ആലുവ മാടപ്പറമ്പിൽ റെസിഡൻസിയിൽ യുവ സംരംഭകൻ അക്ഷയ് ഷാജി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ യുവ അവാർഡ് സിറാജ് അടാട്ടിലിനു സമ്മാനിക്കും. ട്രസ്റ്റിനു കീഴിലുള്ള പുതിയ സംരംഭങ്ങൾക്കും തുടക്കമിടുമെന്നും ഭാരവാഹികൾ അറിയിച്ചു.