കോലഞ്ചേരി: വീട്ടുമുറ്റത്ത് തുണി കഴുകുന്നതിനിടെ കൈതക്കാട് മണ്ണാച്ചീരിൽ ഭാർഗവിയുടെ (70) ഒന്നര പവൻ വരുന്ന മാല കവർന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെട്രോൾ വാങ്ങാൻ കാലികുപ്പി ചോദിച്ച് ഹെൽമെറ്റ് ധരിച്ചെത്തിയ അക്രമി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. കുന്നത്തുനാട് പൊലീസ് കേസെടുത്തു.