കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി പിറവം നിയോജകമണ്ഡലം കൺവൻഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമിതി ജില്ലാ പ്രസിഡൻ്റ് റോബിൻ വൻനിലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു ഏരിയ വൈസ് പ്രസിഡന്റ് കെ.ആർ.ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ്, സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ബസന്ത് മാത്യു, ഏരിയ സെക്രട്ടറി സോമൻ വല്ലയിൽ, പി.പി. ജോണി തുടങ്ങിയവർ സംസാരിച്ചു.