വൈപ്പിൻ: ചെറായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂർ മെത്രാപ്പോലീത്ത മോർ അത്താനാസിയോസ് ഗീവർഗീസിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്ന് രാവിലെ 8ന് വിശുദ്ധ കുർബാനയ്ക്ക് ബന്യാമിൻ മുള്ളേരിക്കൽ റമ്പാനും വൈകീട്ട് 6 ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് റവ. ഫാ.ഷിജിൻ വർഗീസ് കടമ്പക്കാട്ടും കാർമ്മികത്വം വഹിയ്ക്കും. നാളെ രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് വിശുദ്ധ കുർബാന മൈലാപ്പൂർ, ബാംഗ്ലൂർ, യു.എ.ഇ.മെത്രാപ്പോലീത്ത മോർ ഒസ്താത്തിയോസ് ഐസക് കാർമ്മികത്വം വഹിക്കും, തുടർന്ന് ധൂപ പ്രാർത്ഥന, പ്രദക്ഷിണം, നേർച്ചസദ്യ, കൊടിയിറക്കൽ.