 
ആലുവ: മദ്ധ്യവയസ്‌കനെ ആലുവയിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ മന്നാൻതുരുത്ത് പൂത്തുകുട്ടിക്കൽവീട്ടിൽ പി.വി. സാബുവിന്റെ (53) മൃതദേഹമാണ് പാളത്തിൽ കണ്ടെത്തിയത്. ആലുവ കമ്പനിപ്പടി മാന്ത്രയ്ക്കൽ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ ഏഴരയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ജോളി. മക്കൾ: സച്ചിൻ, സഞ്ജയ്, സൗരവ്.