y

തൃപ്പൂണിത്തുറ: ബി.ജെ.പി ഉദയം പേരൂർ നോർത്ത് ഏരിയാ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ഹേമനാഥൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ഏരിയാ പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമ തോട്ടുങ്കൽ, മണ്ഡലം പ്രസിഡന്റ് അജിത്ത്, ജനറൽ സെക്രട്ടറി കെ.റ്റി. ബൈജു, സമീർ ശ്രീകുമാർ, ജെയ്ബി സജീവൻ, കർഷക മോർച്ച പ്രസിഡന്റ് മനോജ് എന്നിവർ സംസാരിച്ചു.