
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) അവാർഡുകൾ ഇന്ന് (22) സമ്മാനിക്കും. വൈകിട്ട് ആറിന് കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമായ കെ. ജയകുമാർ മുഖ്യാതിഥിയാകും.
ഐ.ടി ലീഡർഷിപ്പ് അവാർഡ് ടാറ്റ കൺസൾട്ടൻസി സർവീസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റർ കേരള മേധാവിയുമായ ദിനേശ് തമ്പിക്കും മാനേജർ ഒഫ് ദി ഇയർ അവാർഡ് ഫെഡറൽ ബാങ്ക് ടാലന്റ് അക്വിസിഷൻ ആൻഡ് ഡിപ്ലോയ്‌മെന്റ് വൈസ് പ്രസിഡന്റ് എ. സബീന ഷാജിക്കും സമ്മാനിക്കും.