lion

കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 20-ാമത് കൺവെൻഷൻ മുൻ ഇന്റർനാഷണൽ ഡയറക്ടർ അരുണ അഭയ ഓസ്വാവാൾ ഉദ്ഘാടനം ചെയ്തു. ഗവർണർ ഡോ. ബീന രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് ഗവർണർമാരായ രാജൻ എൻ. നമ്പൂതിരി, കെ.ബി. ഷൈൻ കുമാർ, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻമാരായ റിയാസ് അഹമ്മദ്, എ.വി. വാമനകുമാർ, വി. അമർനാഥ്, മുൻ ഗവർണർ എം. ജയാനന്ദ കിളികാർ. ഡോ. ജോസഫ് മനോജ്, ക്യാബിനറ്റ് സെക്രട്ടറി ടി.പി. സജി, ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ, പോഗ്രാം കൺവീനർ സിജി ശ്രീകുമാർ, ജോർജ് സാജു, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. അടുത്ത ഗവർണറായി രാജൻ എൻ. നമ്പൂതിരിയെയും വൈസ് ഗവർണർമാരായി കെ.ബി ഷൈൻ കുമാർ, വി.എസ്. ജയേഷ് എന്നിവരെ തിരഞ്ഞെടുത്തു.