y

മരട്: യു.ഡി.എഫ് മരട് മണ്ഡലം കമ്മിറ്റി ഓഫീസ് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. സന്തോഷ്, ലാൽബർട്ട് ചെട്ടിയാൻകുടി, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മണ്ണൂർ, സന്തോഷ് പുളിക്കൽ, നഗരസഭാ കൗൺസിലർമാരായ അജിതാ നന്ദകുമാർ, സിബി മാസ്റ്റർ, ചന്ദ്രകലാധരൻ, മരട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി.ഡി. ശരത്ചന്ദ്രൻ, ജോർജ് അലക്സ്‌ നടുവിലവീട്ടിൽ, സേവ്യർ പഴമ്പിള്ളി, ജിൻസൺ കൊല്ലംപറമ്പിൽ, മാർട്ടിൻ അറക്കൽ തുടങ്ങിയവർ സംസാരിച്ചു