ആലുവ: ചാലക്കുടി ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ ആലുവ നിയോജക മണ്ഡലം പര്യടനം ഇന്ന് രാവിലെ എട്ടിന് ആലുവ ബാങ്ക് കവലയിൽ കേന്ദ്ര മന്ത്രി വി.കെ. സിംഗ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം മന്ത്രിയും നഗരത്തിൽ പര്യടനം നടത്തും.