ആലുവ: ദേശം ചെറിയത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചെറിയത്ത് പൂരം ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. തിരുവുത്സവത്തിന്റെ ഭാഗമായി രാവിലെ ഒമ്പതിന് പഞ്ചാരിമേളവും തുടർന്ന് ഓട്ടംതുള്ളലുമുണ്ടാകും. വൈകിട്ട് ഏഴിന് പാണ്ടിമേളം, ഒമ്പതിന് ഡാൻസ്, 10ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുവുത്സവ സമാപന ദിനമായ നാളെ രാവിലെ എട്ടിന് ആറാട്ടിനെഴുന്നള്ളിപ്പ്, ഉച്ചക്ക് 12 മുതൽ ആറാട്ട് സദ്യ. ഇന്നലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ നൃത്തനൃത്ത്യങ്ങൾ, തിരുവാതിരകളി, നാടൻപാട്ട് എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥൻപിള്ള, സെക്രട്ടറി പി.എൻ. അനുജൻ, ട്രഷറർ യു.എൻ. സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.