
കൊച്ചി: എറണാകുളം വൈ.എം.സി.എ അംഗങ്ങളുടെ കുടുംബ സംഗമം എളംകുളം ജെറുസലേം മാർത്തോമ്മാ പള്ളി വികാരി ഫാ. കെ.ജി. ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈ.എം.സി.എ. പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാത്യൂസ് എബ്രഹാം, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് വൈ.എം.സി.എ കുടുംബ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു.