കാലടി: ശ്രീ ശങ്കര കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമം "തിരികെ " ഇന്നലെ രണ്ടു മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. 1954 മുതൽ 2023 വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും, അദ്ധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ സംഗമം ഉദ്ഘാടനം ചെയ്തു.