ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ജലജീവൻ പദ്ധതിക്കായി പൊളിച്ച ഭാഗം ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ഇന്ന് രാവിലെ കുട്ടമശേരിയിൽ പ്രതിഷേധിക്കും. അധികൃതരുടെ അലംഭാവമാണ് ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷവും റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതെന്നും ഇതേതുടർന്ന് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.