specialoist

കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മേയ് 31വരെ ചെവി, മൂക്ക്, തൊണ്ട രോഗങ്ങൾക്ക് സൗജന്യ പരിശോധന ക്യാമ്പ് നടത്തും. തിങ്കൾ മുതൽ വെള്ളിയാഴ്ചവരെ വൈകിട്ട് 3.30 മുതൽ 5വരെയാണ് പരിശോധന. തലവേദന, അലർജി, കൂർക്കംവലി, സ്ലീപ്പിംഗ് അപ്നിയ, തൊണ്ടയിലെ അണുബാധ, സൈനസൈറ്റിസ്, ചെവിയിലെ അണുബാധ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷനും പരിശോധനയും സൗജന്യമാണ്. ലബോറട്ടറി പരിശോധന, ശസ്ത്രക്രിയ എന്നിവയ്ക്ക് 50ശതമാനം ഇളവ് ലഭിക്കുമെന്ന് ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 04842887800