mloa

കൊച്ചി: മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ (എം.എൽ.ഒ.എ) ജില്ലാ സമ്മേളനം എറണാകുളം സൗത്ത് ലോട്ടസ് ക്ലബ്ബിൽ സംസ്ഥാന പ്രസിഡന്റ് എസ്. വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു നമ്പിത്താനം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബിജു നമ്പിത്താനം (പ്രസിഡന്റ്), ജോമി പോളി (സെക്രട്ടറി), ജി. മുരളി (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രജീഷ് കുമാർ, ട്രഷറർ ആർ. ജോയിദാസ്, ഡോ.ജെ. സുരേഷ് കുമാർ, നൗഷാദ് മേത്തർ, ഷിറാസ് സലിം, ആന്റണി ഏലിജിയസ്, ജി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.