kufos

കൊച്ചി: രാജ്യത്ത് മത്സ്യബന്ധനമേഖലയിൽ ഏകീകൃത നിയമം വേണമെന്ന് കുഫോസ്-ഇന്ത്യൻ മറൈൻ ഇൻഗ്രിഡിയന്റ്‌സ് അസോസിയേഷൻ (ഐ.എം.ഐ.എ) സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ലാൻഡിംഗ് സെന്ററുകൾ മുതൽ സംസ്‌കരണ കേന്ദ്രങ്ങൾ വരെയുള്ള മുഴുവൻ കാര്യങ്ങളിലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം. മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടു. കുഫോസ് വി.സി ഡോ. ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു, ഡോ. കെ.സി. വീരണ്ണ (കർണാടക വെറ്ററിനറി, ആനിമൽ ആൻഡ് ഫിഷറീസ് സയൻസ് യൂണിവേഴ്‌സിറ്റി വി.സി), ബി. അഹിലൻ (തൂത്തുക്കുടി ഫിഷറീസ് കോളേജ് ഡീൻ) എച്ച്.എൻ. ആഞ്ജനേയപ്പ (മംഗലാപുരം ഫിഷറീസ് കോളേജ് ഡീൻ), ഷമീല മോണ്ടീറോ (ഗോവ ഫിഷറീസ് ഡയറക്ടർ), മുഹമ്മദ് ദാവൂദ് സെയ്ദ്(പ്രസിഡന്റ്, ഐ.എം.ഐ.എ) എന്നിവർ ചർച്ചകൾ നയിച്ചു.