കാഞ്ഞിരമറ്റം : കുലയറ്റിക്കര സെന്റ് ജോർജ് സ്ലീബ പള്ളിയിൽ വി ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് വികാരി. ഫാ. ജോൺസ് എബ്രഹാം കൊടിയേറ്റി.
ഇന്ന് രാവിലെ 7.30 ന് ചാപ്പലിൽ ഡോക്ടർ അന്ത്തീമോസ് മാത്യൂസ് മെത്രാപോലീത്ത വി. കുർബാന അർപ്പിക്കും.
23 ന് രാവിലെ വി. കുർബാനയും വൈകിട്ട് പ്രദിക്ഷണവും പള്ളിയിൽ അത്താഴ വിരുന്നും.
പ്രധാന പെരുന്നാൾ ദിവസമായ 24 ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥനയും എട്ടിന് ഡോ. മാത്യൂസ് മാർ അഫ്രേം മെത്രാ പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന.