
കൊച്ചി: ഹ്യൂമൻറൈറ്റ്‌സ് ഫോറം ഇന്ത്യ, കേരള ഘടകം വാർഷിക സമ്മേളനം ദേശീയ ജനറൽസെക്രട്ടറി എം. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.കെ, അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ സജി നമ്പൂതിരി വിഷയാവതരണം നടത്തി. ഒ.എ. ഹാരിസ്, ജെ.ജെ. കുറ്റിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി ടി.കെ. അബ്ദുൽ അസീസ് (പ്രസിഡന്റ്)
ഖാദർ മാവേലി, ബിജോയ് ആന്റോ സ്രാമ്പിക്കൽ (വൈസ് പ്രസിഡന്റുമാർ), സജി നമ്പൂതിരി (കോ-ഓർഡിനേറ്റർ), ഡോ. ബിനോയ് ഭാസ്‌കരൻ (ജനറൽ സെക്രട്ടറി), കെ.എ. ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.