തൃപ്പൂണിത്തുറ: ഉദയംപേരൂർ നെടുവേലിൽ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7 ന് നാരായണീയ പാരായണം, 10 ന് ഉച്ചപൂജ, വൈകിട്ട് 5 ന് പകൽപൂരം, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, താലപ്പൊലി, 11 ന് ഇറക്കി എഴുന്നള്ളിപ്പ്. നാളെ വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് താലം വരവ്, 9 ന് താലപ്പൊലി, 10.30 ന് ക്ഷേത്രം തന്ത്രി വടശ്ശേരിമന പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വലിയ ഗുരുതി, 12 ന് നടയടപ്പ്.