
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. രണ്ട് ആഴ്ച്ചയായിട്ടും ചോർച്ച പരിഹരിക്കുവാൻ ജല അതോറിറ്റി തയ്യാറായിട്ടില്ല. ഇടക്കൊച്ചി ബസ് സ്റ്റാന്റിന് സമീപമാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. ചോർച്ച സംബന്ധിച്ച് ഡിവിഷൻ കൗൺസിലർ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടിയില്ല. പക്ഷേ ഇതുവരെ ചോർച്ച പരിപരിക്കുവാൻ നടപടിയായിട്ടില്ല. വെള്ളം ചോർന്ന് റോഡിലൂടെ ഒഴുകുന്നതിനാൽ വഴിയാത്രികർക്ക് നടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രികരും അപകടത്തിൽ പെടുന്നുണ്ട്.