കൊച്ചി: തേവര ശ്രീനാരായണ സേവ സഭ മട്ടമ്മൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം മേയ് നാലിന് ആരംഭിക്കും.

നാലിന് രാവിലെ 10.30ന് നാരായണീയ പാരയണം, 11.15ന് കൊടിമരം എഴുന്നള്ളിപ്പ്, വൈകിട്ട് അ‌ഞ്ചിന് കൊടിയും കൊടിക്കയറും എഴുന്നള്ളിപ്പ്, ആറിന് ഭക്തിഗാനാഞ്ജലി, എട്ടിന് കൊടിയേറ്റ്

അഞ്ചിന് വൈകിട്ട് 7.30ന് തിരുവാതിര, തുടർന്ന് കലാവിരുന്ന്

 ആറിന് വൈകിട്ട് അഞ്ചിന് പകൽപ്പൂരം, ഏഴിന് തിരുവാതിരകളി

ഏഴിന് വൈകിട്ട് അഞ്ചിന് പകൽപ്പൂരം, രാത്രി ഏഴിന് തായമ്പക

 എട്ടിന് വൈകിട്ട് അഞ്ചിന് പകൽപ്പൂരം, ഏഴിന് സോപാന സംഗീതം, 10.30ന് പള്ളിവേട്ട, ഒമ്പതിന് വൈകിട്ട് നാലിന് ആവാഹന ആറാട്ടുബലി, ആറാട്ട്, തുടർന്ന് കൊടിയിറക്കൽ.