p-a-sreedharan-pilla
പി.എ. ശ്രീധരൻ പിള്ള

പറവൂർ: കിഴക്കേപ്രം അറയ്ക്കൽ ശശിധരത്തിൽ പി.എ ശ്രീധരൻ പിള്ള (94) നിര്യാതനായി. കൊച്ചി കോർപ്പറേഷൻ കമ്മി​ഷണറുടെ പി.എ. (റിട്ട) ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ റിട്ട. അദ്ധ്യാപിക എ.എ. ഭാനുമതി അമ്മ. മക്കൾ: എസ്. ഹേമലത, എസ്. മണികണ്ഠൻ (ബിസിനസ്), എസ്. കൃഷ്ണകുമാർ (ബിസിനസ്), എസ്. ശ്രീദേവി (അദ്ധ്യാപിക, ജി.യു.വി.എസ്. കീഴ്മാട്), എസ്. മായാദേവി, എസ്. അനിൽകുമാർ (മുത്തൂറ്റ് ഗ്രൂപ്പ്), പരേതയായ എസ്. രമാദേവി. മരുമക്കൾ: സി.എൻ. ഗോപാലകൃഷ്ണൻ, ടി.എൻ. ശ്രീരേഖ മേനോൻ (അസ്‌ട്രോളജർ), സി. സിന്ധു, ആർ. ജയചന്ദ്രൻ, ടി.എസ്. വരദകുമാർ (റിട്ട.കെ.എസ്.ഇ.ബി), എ. പ്രസീദ (സഹകരണ വകുപ്പ്, ആലുവ), പരേതനായ എൻ.കെ. ശശിധരൻ നായർ.