ആലുവ: എടത്തല ശ്രീകുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പത്താമുദയ മഹോത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ 14ന് വിഷു ദിനത്തിലാണ് ഉത്സവം ആരംഭിച്ചത്.
ഇന്ന് പുലർച്ചെ അഞ്ച് മുതൽ രാത്രി എട്ട് വരെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 8ന് സർപ്പംപാട്ട്, 9ന് പത്താമുദയ വിശേഷാൽ സർപ്പപൂജ, 9.30ന് ശീവേലി (പാണ്ടിമേളം) 11.30 മുതൽ മഹാപ്രസാദഊട്ട് എന്നിവ നടക്കും. വൈകിട്ട് 3.30ന് പകൽപ്പൂരം ആരംഭിക്കും. വൈകിട്ട് ആറ് മുതൽ പാണ്ടിമേളവും രാത്രി എട്ടിന് നടപ്പുരമേളവും 8.15ന് സോപാന സംഗീതാർച്ചനയോടെ വിശേഷാൽ ദീപാരാധനയും 10.45ന് താലപ്പൊലിയും നടക്കും.
ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദാമോദരൻ നമ്പൂതിരിപ്പാട് എന്നിവർ പൂജാചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ, എം.കെ. സുരേന്ദ്രൻ, കെ.ബി. രാമചന്ദ്രൻ, സോമൻ മോനപ്പിള്ളി, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് സുകു സോമരാജ്, സെക്രട്ടറി ടി.ബി. രാമപ്പൻ, ട്രഷറർ എ.ജി. അനിൽകുമാർ, ദീപക് കെ. ദാസ്, ജെ. വേണുഗോപാൽ, എം.കെ. സുരേന്ദ്രൻ, എം.കെ. ഷാജി, സുനിൽകുമാർ എന്നിവർ മഹോത്സവ പരിപാടികൾക്ക് നേതൃത്വം നൽകും.