വൈപ്പിൻ : ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരണി സഭ വക ശക്തിധരക്ഷേത്രത്തിന്റെ പുനർനിർമ്മാണ ശിലാന്യാസം നാളെ രാവിലെ 10.30നും 11.30നും മദ്ധ്യേ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കും. തുടർന്ന് എസ്.എൻ. ഓഡിറ്റോറിയത്തിൽ പ്രഭാഷണവും പ്രസാദ ഊട്ടും നടക്കും. ശ്രീകോവിലുകളടെയും ചുറ്റമ്പലത്തിന്റെയും പുനർ നിർമ്മാണത്തിന് നാലരക്കോടി രൂപ ചെലവ് വരുമെന്ന് പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.ജി. സമേഷ്, ഖജാൻജി എം.സി. രതീഷ്‌കുമാർ എന്നിവർ അറിയിച്ചു. ശക്തിധരൻ, മഹാദേവൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ശ്രീകോവിലുകളും ശ്രീനാരായണ ഗുരുദേവ ക്ഷേത്രവും നിർമ്മിക്കും.