വൈപ്പിൻ : അയ്യമ്പിള്ളി തറവട്ടം ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ജനുവരി 25ന് തന്ത്രി അശോകന്റെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 8ന് കലശപൂജ, 9ന് അഭിഷേകം, 10ന് പ്രഭാഷണം, ഉച്ചയ്ക്ക് 12ന് അമൃതഭോജനം, വൈകിട്ട് 6മുതൽ തറവട്ടം സമന്വയ സഹോദരനഗർ ദർശന കലാസമിതി, പുഴയോരം ശ്രീകൃഷ്ണ, തറവട്ടം ശിവജ്യോതി സംഘങ്ങളുടെ കൈകൊട്ടികളി, രാത്രി 9ന് നൃത്തനൃത്ത്യങ്ങൾ. 26ന് വൈകിട്ട് 6.30ന് ശ്രീനാരായണ കലാക്ഷേത്രം വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം.