വൈപ്പിൻ : ചെറായി വിജ്ഞാനവർദ്ധിനിസഭ ഭരണസമിതി തിരഞ്ഞെടുപ്പിൽ പരമേശ്വരൻ പാനലിന് സമ്പൂർണ വിജയം. 1669 അംഗങ്ങളിൽ 1365 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ അഡ്വ. പി.ആർ. മധുസൂദനനായിരുന്നു.
തിരഞ്ഞെടുപ്പിൽ വിജയിച്ചവർ: കെ.കെ. പരമേശ്വരൻ (പ്രസിഡന്റ്), ടി.എസ്. ഷെല്ലി (സെക്രട്ടറി), റെജി ഓടാശ്ശേരി (മുതൽപിടി), അഡ്വ.കെ. ബി. നിഥിൻകുമാർ (സ്‌കൂൾ മാനജർ), ഇ.കെ.രാജൻ ( ദേവസ്വം മാനേജർ), കെ.എസ്. ആണ്ടവൻ, കെ.പി. അജയൻ, ഒ.എസ്. അഭിലാഷ്, പ്രദീപ് പൂത്തേരി (മാനേജർമാർ). ഒരു മാസത്തിനു ശേഷം നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും.