അങ്കമാലി: പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്താൻ മേരിമാതാ പ്രോവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്പ്മെന്റ് ലോക ഭൗമദിനം ആചരിച്ചു. അങ്കമാലി ഡീപോൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മേരിമാതാ പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ജേക്കബ് അദ്ധ്യക്ഷയായി. പരിസ്ഥിതി പ്രവർത്തകൻ ഡോ. ജി.ഡി. മാർട്ടിൻ സെമിനാർ നയിച്ചു. മേരിമാതാ പ്രോവിൻസിന്റെ മിഷൻ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ കൗൺസിലർ ഫാ. ജോസഫ് സ്രാമ്പിക്കൽ, സോഷ്യൽ വർക്കർ ജോബ് ആന്റണി എന്നിവർ പ്രസംഗിച്ചു. തുണി സഞ്ചികളും വിതരണം ചെയ്തു.