 
ആലുവ: ചാലക്കുടിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ ആലുവ നിയോജക മണ്ഡല പര്യടനം ബാങ്ക് കവലയിൽ കേന്ദ്ര മന്ത്രി വി.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത് കുമാർ, വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, ദേവരാജ് ദേവസുധ, രൂപേഷ് പൊയ്യാട്ട്, എം.എൻ. ഗോപി, പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി, അപ്പു മണ്ണാച്ചേരി, സി. സുമേഷ്, സേതുരാജ് ദേശം തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥിയോടൊപ്പം തുറന്ന വാഹനത്തിൽ നഗരത്തിലൂടെ സഞ്ചരിച്ച് കേന്ദ്രമന്ത്രി വി.കെ. സിംഗ് വോട്ട് അഭ്യർത്ഥിച്ചു.