congress
ഡി കെ ടി എഫ് അങ്കമാലി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ് ) അങ്കമാലി നിയോജക മണ്ഡലം കൺവെൻഷൻ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി. കെ. പി ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കൊച്ചാപ്പു പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ. ആർ. ചന്ദ്രൻ ,റാണി ടെല്ലസ്സ്, കെ.നവാസ്, ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ബേബി , യുഡി എഫ് കൺവീനർ ടി.എം. വർഗീസ്, ബിജു പോൾ നെറ്റിക്കാടൻ, കെ.പി.സ്റ്റീഫൻ, അഡ്വ. കെ.എസ് ഷാജി ജില്ല ഭാരവാഹികളായ സാജു കൊളാട്ടു കുടി, ജോസഫ് തിരുതനത്തിൽ, അഗസ്റ്റ്യൻ വല്ലത്തുകാരൻ റെന്നി പാപ്പച്ചൻ, പുഷ്ക്കല തങ്കപ്പൻ എന്നിവർ സംസാരി​ച്ചു. ബെന്നി ബെഹനാൻ്റെ തിരഞ്ഞെടുപ് വിജയത്തിനായി പ്രവർത്തിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.