ldf
അഡ്വ.ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം എം .എം. മണി എം.എൽ.എ വാളകത്ത് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എങ്ങനെയെങ്കിലും കേരളം മുടിഞ്ഞാൽ മതിയെന്നാണ് യു.ഡി.എഫും ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്രി അംഗം എം.എം .മണി. ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വാളകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് വീരന്മാരായ കോൺഗ്രസുകാർ ഇന്ത്യയെ മഹാത്മാഗാന്ധിയുടെ ഘാതകരുടെ കൈയിൽ ഏല്പിച്ചവരാണ്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി പാർലമെന്റിൽ ഒന്നും മിണ്ടാത്ത യു.ഡി.എഫ് എം.പിമാർ കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതികരിച്ചില്ല. വോട്ട് നേടി ഇവർ വീണ്ടും വിജയിച്ചാൽ ബി.ജെ.പിക്കാണ് ഗുണമെന്നും എം.എം. മണി പറഞ്ഞു. സി.ജെ. ബാബു യോഗത്തിൽ അദ്ധ്യക്ഷനായി.