fazil
ഓൾ കേരള അണ്ടർ 13 ക്രിക്കറ്റ് ടൂർണമെന്റ്' റെഡീം കപ്പ് മത്സരത്തിൽ ചാമ്പ്യന്മാരായ ജൂനിയർ റോയൽസ് പെരിന്തൽമണ്ണക്ക് ആലുവ നഗരസഭ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ ട്രോഫികൾ സമ്മാനിക്കുന്നു

ആലുവ: ഓൾ കേരള അണ്ടർ 13 ക്രിക്കറ്റ് ടൂർണമെന്റ് റെഡീം കപ്പ് മത്സരത്തിൽ ജൂനിയർ റോയൽസ് പെരിന്തൽമണ്ണ ചാമ്പ്യന്മാരായി. ഫൈനലിൽ വൈ.സി.സി പറവൂരിനെയാണ് പരാജയപ്പെടുത്തിയത്.

14 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് നഗരസഭ വിദ്യാഭ്യാസ - കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ ട്രോഫികൾ വിതരണം ചെയ്തു. ജോജി എം. ഡാനിയേൽ, കെ.ജി. സനൽകുമാർ എന്നിവർ സംസാരിച്ചു.