guru
വെങ്ങോലയിൽ ആരംഭിച്ച ഗുരുകൃപ ആയുർവേദ മർമ്മ ചികിത്സാലയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ നിർവഹിക്കുന്നു.

പെരുമ്പാവൂർ: 41 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഗുരുകൃപ ആയുർവേദ മർമ്മ ചികിത്സാലയത്തിന്റെ നവീകരിച്ച സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ രാജിമോൾ രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബിരാസ്, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ഐസക്ക്, വെങ്ങോല എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എൻ.എ. ഗംഗാധരൻ, വെങ്ങോല ബത്ത്‌സാദ പള്ളി വികാരി ഫാ. യേശുദാസ്, ഡോ. ദിവാകരൻ എന്നിവർ സംസാരിച്ചു. മർമ്മചികിത്സ, ആയുർവ്വേദ, യോഗ മുതലായ ചികിത്സാ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.